ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണ് കുന്നംകുളം – ചെറുവത്താനി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണ് കുന്നംകുളം – ചെറുവത്താനി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി തൂണുകളും കമ്പികളും റോഡിലേക്ക് പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശം അപകടഭീതിയിലായി. തെങ്ങ് വീണ് വാനും സ്‌കൂട്ടര്‍ യാത്രക്കാരും അപകടത്തില്‍പ്പെട്ടെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വൈദ്യുതി കമ്പികള്‍ പൊട്ടി വീണ ഉടനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് കെഎസ്ഇബി ജീവനക്കാരും കുന്നംകുളം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രിയോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.ജി. ജയപ്രകാശ്, കൗണ്‍സിലര്‍മാരായ എന്‍.എ. ഷനൂഫ്, അജിന്‍ മൂര്‍ത്താട്ട് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT