വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ അനുസ്മരണവുമായി സ്മാരക ട്രസ്റ്റ്

ഗുരുവായൂര്‍ നഗരസഭ പ്രഥമ വൈസ് ചെയര്‍മാനും രാഷ്ട്രീയ സാംസ്‌ക്കാരിക മാധ്യമ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണനെ സ്മാരക ട്രസ്റ്റ് അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം അഡ്വ: വി.ടി.ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌ക്കാരം ദീപിക, രാഷ്ട്രദീപിക ചാവക്കാട് ലേഖകന്‍ കെ.ടി.വിന്‍സെന്റിനും പൊതു പ്രവര്‍ത്തക പുരസ്‌ക്കാരം പി.ഐ. സൈമണ്‍ മാസ്റ്റര്‍ക്കും സഹകാരി പുരസ്‌ക്കാരം എറിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.എസ്.മുജീബ് റഹ്‌മാനും സമ്മാനിച്ചു. ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ നല്‍കി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് .റഷീദ് ചികിത്സാ സഹായം വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ആര്‍.രവികുമാര്‍ അധ്യക്ഷനായി. ചാവക്കാട് ഫര്‍ക്ക സഹകരണ റൂറല്‍ ബാങ്ക് പ്രസിഡണ്ട് സി.എ.ഗോപപ്രതാപന്‍, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എ.ടി.സ്റ്റീഫന്‍ ,ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട്, വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.കെ.നബീല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്ത്, സി.എസ്.സൂരജ്, കെപിഎ.റഷീദ്, ആര്‍.ജയകുമാര്‍, ലിജിത്ത് തരകന്‍, ശശി വാറണാട്ട്, നിഖില്‍ ജി കൃഷ്ണന്‍, പി.വി.ഗോപാലകൃഷ്ണന്‍, ബാലന്‍ വാറണാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT