23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2026 ; വടക്കാഞ്ചേരി ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2026 ; വടക്കാഞ്ചേരി ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

50

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2026 ന്റെ വടക്കാഞ്ചേരി ബ്ലോക്ക് തല ഉദ്ഘാടനം എരുമപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രുതിലാലു കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.ശ്രീകൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പമാരായ സിജി ജോണ്‍,സ്വപ്ന പ്രദീപ്,പഞ്ചായത്ത് മെമ്പര്‍ എന്‍.കെ.കബീര്‍,ആശുപത്രി സൂപ്രണ്ട് ഡോ.എ.കെ.ടോണി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ പ്രീത അജയകുമാര്‍,വി.ജെ.ജോബി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സൂസി,ആരോഗ്യ ഉദ്യോഗസ്ഥരായ പി.ലിസി, ജെ.ജെ.ഫിലോമിന,കെ.പി.പ്രിന്‍സി,കെ.എഫ്.ബാബു, കെ.എ.ചന്ദ്രന്‍,സി.ജി.ജോസഫ്,സ്മിത ശശങ്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!