വെള്ളറക്കാട് സബ്‌സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി

കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വെള്ളറക്കാട് സബ്‌സെന്ററിന്റെ നിര്‍മ്മാണ ഉദ്ഘാടനം എ.സി. മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.പുരുഷോത്തമന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബീന രമേഷ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലളിത ഗോപി, മെമ്പര്‍ കെ.കെ.മണി, എന്‍.എച്ച്.എം ഡി.പി.എം ഡോ.പി.സജീവ്കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജോളി തോമസ്, എം.വി.ധനീഷ്, പി.എ.മുഹമ്മദ്ക്കുട്ടി, എം.കെ.ശശിധരന്‍, ടെസ്സി ഫ്രാന്‍സീസ്, കെ.എ.അഭിലാഷ്, കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ സൗമ്യ സുരേഷ്, പഞ്ചായത്ത് സെക്രട്ടറി മായാദേവി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT