വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നാളികേരമേറ് ഭക്തി സാന്ദ്രമായി

വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വിഷു ആഘോഷങ്ങളുടെ ഭാഗമായി നടന്ന നാളികേരമേറ് ഭക്തി സാന്ദ്രമായി.
വിഷുദിനത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, വിഷുക്കണിയൊരുക്കല്‍ എന്നിവ നടന്നു. തുടര്‍ന്ന് ക്ഷേത്രനടപ്പുരയില്‍ മേളകലാകാരന്മാരുടെ കുടുംബം അവതരിപ്പിച്ച മേളം നടന്നു. കുമാരിമാര്‍ മാളവിക രഞ്ജിത്ത്, അനാമിക രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ മേളത്തില്‍ മാതാപിതാക്കളായ രഞ്ജിത്ത്, മിഥില രഞ്ജിത്ത് തുടങ്ങിയവരും പങ്കെടുത്തു.  നൂറ്റാണ്ടു പാരമ്പര്യമുള്ള തേങ്ങയേറ് ഭക്തിനിര്‍ഭരമായി. മുന്‍ മേല്‍ശാന്തി മൂത്ത മന പരമേശ്വരന്‍ നമ്പൂതിരി ഗണപതി ക്ഷേത്രത്തിനു മുമ്പില്‍ നാളികേരമെറിഞ്ഞു. ക്ഷേത്ര വടക്കുംഭാഗത്തെ പ്രധാന കല്ലില്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസ അയ്യര്‍ നാളികേരമെറിഞ്ഞതോടെയാണ് ചടങ്ങിന് തുടക്കമായത്. ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, ബാബു കീഴ് വീട്ടില്‍, ടി.പി അജിതകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT