വേലൂര്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ലൈഫ് പദ്ധതി വിജയകരമായി നടപ്പാക്കിയ മെമ്പര്‍ സി ഡി സൈമനെ ആദരിച്ചു

വേലൂര്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ലൈഫ് പദ്ധതി വിജയകരമായി നടപ്പാക്കിയ മെമ്പര്‍ സി ഡി സൈമനെ ചേര്‍ന്തല ഗ്രീന്‍ വില്ല റെസിഡന്‍സ് അസോസിയേഷന്‍ ആദരിച്ചു. റസിഡന്‍സി ഭാരവാഹി ലിജോ ചിറയത്ത് അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ആന്റണി മുഖ്യ അതിഥിയായിരുന്നു. സിഡിഎസ് മെമ്പര്‍ ലേഖ ബജീഷ്, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി പി രാമചന്ദ്രന്‍ , ലോറന്‍സ് അറക്കല്‍, ഗിരി കൊമ്പത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.സി ഡി സൈമണിന് ചേര്‍ന്തല നിവാസികള്‍ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി. യോഗത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത 9 വയസ്സുകാരി വി എസ് വേദയെ ആദരിച്ചു.

ADVERTISEMENT