പുറമല അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ അയ്യപ്പ ഭാഗവത ത്രയാഹവും പതിനെട്ടാംപടി സമര്‍പ്പണത്തിനും തുടക്കമായി

 

വെള്ളിത്തിരുത്തി ചിറ്റിലാംകാട് പുറമല അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ അയ്യപ്പ ഭാഗവത ത്രയാഹവും പതിനെട്ടാംപടി സമര്‍പ്പണത്തിനും തുടക്കമായി. ഡിസംബര്‍ 12 മുതല്‍ 15 വരെയാണ് അയ്യപ്പ ഭാഗവതത്രയാഹവും പതിനെട്ടാംപടി സമര്‍പ്പണവും നടക്കുന്നത്.ഒന്നാം ദിവസമായ വ്യാഴാഴ്ച്ച യജ്ഞശാലയിലേക്കുള്ള അയ്യപ്പ വിഗ്രഹം ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ നിന്നും അലങ്കരിച്ച വാഹനത്തില്‍ ഇയ്യാല്‍ കാര്‍ത്ത്യായനി ദേവീക്ഷേത്ര സന്നിധിയില്‍ എത്തി .വൈകീട്ട് 4.30 ന് വാദ്യമേളങ്ങളോടും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് പതിനെട്ടാം പടിയുടെ താഴ് വാരത്ത് എത്തിയപ്പോള്‍ യജ്ഞാചാര്യന്‍മാരെ പൂര്‍ണ്ണകുംഭം കൊടുത്ത് സ്വീകരിച്ച് പ്രതിക്ഷിണം വെച്ച് യജ്ഞശാലയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി സി കെ കരുണാകരന്‍, യുവപ്രഭാഷകനും എഴുത്തുകാരനുമായ വ്യാസന്‍ പി എം, തുടങ്ങിയവര്‍ ഭദ്രദീപം തെളിയിച്ചു..

ADVERTISEMENT