അഞ്ച് ദിവസങ്ങളിലായി നടന്ന് വന്നിരുന്ന വേലൂര്‍ ഗ്രാമകം നാടകോത്സവം സമാപിച്ചു. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ബി.അനന്തകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ഗ്രാമകം കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാനുമായ ഡോ.വി.കെ.വിജയന്‍ അധ്യക്ഷനായി. എ.സി മൊയ്തീന്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഗ്രാമീണ നാടക വേദിക്ക് സമഗ്ര സംഭാവനയ്ക്കുള്ള ഗ്രാമകം പുരസ്‌ക്കാരം പി.ജെ. ഉണ്ണികൃഷ്ണന് സമ്മാനിച്ചു. പതിനൊന്നായരത്തി ഒരു നൂറ്റി പതിനൊന്ന് രൂപയും ശില്പി ജയന്‍ പത്രാമംഗലം രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നല്‍കിയത്.