വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മണ്ഡലം ആഘോഷം സമാപനത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍ നടന്നു

വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മണ്ഡലം ആഘോഷത്തിന്റെ സമാപന ഭാഗമായി വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിനു വിശേഷാല്‍പൂജകള്‍ നടന്നു. വൈകീട്ട് ആറുമുതല്‍ ചുറ്റുവിളക്ക്, ദീപാരാധന എന്നിവക്ക് ശേഷം ക്ഷേത്ര കോമരം വെളിപ്പാടരുളി. മേല്‍ശാന്തി വൈകുണ്ഡം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍. ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്, പ്രസിഡന്റ് ശിവരാമന്‍ തെക്കൂട്ട്, സെക്രട്ടറി സുജീഷ് അരുവാത്തോട്ടില്‍, ജനറല്‍ കണ്‍വീനര്‍ മനോജ് പെരുവഴിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT