വയോജന സൗഹൃദ പഞ്ചായത്തിന്റെ തൃശ്ശൂര്‍ ജില്ലാതല പരിശീലനം എരുമപ്പെട്ടിയില്‍ നടന്നു

കേരള പഞ്ചായത്ത് അസോസിയേഷന്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വയോജന സൗഹൃദ പഞ്ചായത്തിന്റെ തൃശ്ശൂര്‍ ജില്ലാതല പരിശീലനം എരുമപ്പെട്ടി പഞ്ചായത്ത് ഹാളില്‍ നടന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് പരിശീലനം ആരംഭിച്ചത്. കേരള പഞ്ചായത്ത് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റുമായ എസ്.ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷയായി. സി.ഇ.ഒ കെ.ബി. മദന്‍മോഹന്‍ വിഷയാവതരണം. നടത്തി.

ADVERTISEMENT