പഴയകാല നാടക, സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും ക്ഷേത്ര ഭാരവാഹിയുമായ വെള്ളാറ്റഞ്ഞൂര്‍ എം.ജി.എസ് നായര്‍ അന്തരിച്ചു. ഗ്രാമീണ നാടക കലാ പ്രവര്‍ത്തനം വെള്ളാറ്റഞ്ഞൂരില്‍ നിലച്ചുപോയ ഘട്ടത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ സജീവമാക്കിയതില്‍ പ്രമുഖനായിരുന്നു എം.ജി.എസ്.നായര്‍. അസുഖം മൂലം വിശ്രമത്തിലായിരുന്നെങ്കിലും നില്‍ക്കുമ്പോഴും നിലച്ചുപോയ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതത്തിന്റെ വിശ്രമവേളയിലും വീണ്ടും നാടകമെഴുതി പുതുജീവന്‍ പകരാനുള്ള ശ്രമത്തിനിടയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. പഴയ വടക്കേക്കാട് പഞ്ചായത്ത് അംഗമായിരുന്ന ഭാര്യ ചന്ദ്രവതിയമ്മ, ജയപ്രകാശ്, രാജേഷ്, രജനി തുടങ്ങിയവരാണ് മക്കള്‍. സംസ്ക്കാരം ബുധനാഴ്ച്ച (25. 2. 26 ) കാലത്ത് 10 ന്.



