പോര്‍ക്കുളം സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ യുദ്ധസമയത്തു സൈന്യത്തില്‍ സേവനം അനുഷ്ടിച്ച ധീര യോദ്ധാക്കളെ ആദരിച്ചു. കാര്‍ഗില്‍ യുദ്ധകാലഘട്ടത്തില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ജൂനിയര്‍ വാറണ്ട് ഓഫീസര്‍ ആയിരുന്ന അകതിയൂര്‍ കോവിലകം ഹര്‍ഷന്‍, ഇന്ത്യന്‍ ആര്‍മിയുടെ സെവന്‍ മദ്രാസ് റെജിമെന്റിന്റെ ഭാഗമായിരുന്ന ഹവില്‍ദാര്‍ അകതിയൂര്‍ കാരാമില്‍ രത്നകുമാര്‍ എന്നിവരെയാണ് പോര്‍ക്കുളം സേവാഭാരതി വീടുകളിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്. പോര്‍ക്കുളം സേവാഭാരതി പ്രസിഡന്റ് മനോജ്കുമാര്‍ കരുമത്തില്‍, സെക്രട്ടറി മണിക്കുട്ടന്‍, സ്വാവലംബന്‍ കണ്‍വീനര്‍ പ്രദീപ് കെ എസ്, സാമാജികം കണ്‍വീനര്‍ ഷിബിന്‍ കെ എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍ഗില്‍ വിജയ് ദിവസ് ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ധീര യോദ്ധാക്കള്‍ക്കു മധുരം നല്‍കി ആശംസകള്‍ നേര്‍ന്നാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്.
Home Bureaus Perumpilavu കാര്‍ഗില്‍ യുദ്ധസമയത്തു സൈന്യത്തില്‍ സേവനം അനുഷ്ടിച്ച ധീര യോദ്ധാക്കളെ ആദരിച്ചു