കുന്നംകുളം വൈസ് മെന്‍സ് ക്ലബ്ബിന്റെ 2025 – 26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടന്നു. ഹോട്ടല്‍ ലിവാ ടവറില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് ഷൈജന്‍ സി ജോബ് അദ്ധ്യക്ഷനായി. സെക്രട്ടറി വര്‍ഗ്ഗീസ് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ഐ.നെല്‍സണ്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. നിയുക്ത റീജിണല്‍ ഡയറക്ടര്‍ മാത്യൂ വെട്ടോത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഭാരവാഹികളുടെ സ്ഥാനാരോഹണം നിര്‍വ്വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബിന്ദു അപ്പുമോന്, നിയുക്ത ഗവര്‍ണര്‍ വി.കെ.ഡെന്നി, മുന്‍ റീജിണല്‍ ഡയറക്ടര്‍മാരായ വര്‍ഗ്ഗീസ് ചെറി, പി.ഐ. അനില്‍, വൈസ് വുമണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് മിനി ചാര്‍ളി എന്നിവര്‍ സംസാരിച്ചു.
2025-26 വര്‍ഷത്തെ ഭാരവാഹികളായി വര്‍ഗ്ഗീസ് ജോണ്‍ (പ്രസിഡണ്ട്) ഗില്‍ബര്‍ട്ട് എസ്. പാറമേല്‍ (സെക്രട്ടറി), ജോബിന്‍സ് പീറ്റര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മിറ്റി ചുമതലയേറ്റു.