തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് എം.ടെക്, എം.സി.എ 20 വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 10.30 ന് നടക്കും. വിവിധ പഠന വകുപ്പുകളില്‍ നിന്നും യോഗ്യത നേടിയ 600 ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ബിരുദം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി.ആര്‍ ഷാലിജ് മുഖ്യാതിഥിയായി പങ്കെടുക്കും. വിദ്യാ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് പേട്രണ്‍ പി.കെ അശോകന്‍ അധ്യക്ഷത വഹിക്കും. വിദ്യയില്‍ നിന്ന് 300 ല്‍ അധികം വിദ്യാര്‍ഥികള്‍ക്ക് പ്ലേയ്‌സ്‌മെന്റ് ഇക്കഴിഞ്ഞ വര്‍ഷത്തില്‍ ലഭിച്ചിട്ടുണ്ട്. കാലോചിതമായ നൈപുണ്യം ആര്‍ജിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം ധാരണാപത്രം ഒപ്പു വെച്ചിരിക്കുന്ന കോളേജില്‍ പഠന കാലത്ത് തന്നെ ധാരാളം ജോലി സാധ്യത കോഴ്‌സുകള്‍ ഈ ബാച്ചിലെ വിദ്യാര്‍ഥികള്‍ സ്വായത്തമാക്കിയിട്ടുണ്ട്.