അണ്ടത്തോട് പെരിയമ്പലം ബീച്ചില്‍ ശക്തമായ കടലേറ്റം

പുന്നയൂര്‍ക്കുളം അണ്ടത്തോട് പെരിയമ്പലം ബീച്ചില്‍ ശക്തമായ കടലേറ്റം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് വലിയ തോതില്‍ തിരമാല അടിച്ചുകയറിയത്. കഴിഞ്ഞ പ്രളയ സമയത്ത് ശക്തമായ തിരമാലയില്‍ പഞ്ചായത്ത് നിര്‍മിച്ച കട്ട വിരിച്ച റോഡ് കടല്‍ എടുത്തിരുന്നു. കഴിഞ്ഞ പുതുവത്സരത്തിന് നടത്തിയ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്ത് വാഹനസഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഉണ്ടായ ശക്തമായ മഴയില്‍ ഈ റോഡിലേക്കും ഇവിടെയുള്ള തട്ട്കടയിലേക്ക് തിരമാല അടിച്ചു കയറിയി. ബീച്ചില്‍ അവശേഷിക്കുന്ന തെങ്ങുകളും അപകടഭീഷണിയാണ്. എല്ലാ വര്‍ഷവും മഴകാലത്തും പ്രളയ സമയത്തും കടല്‍ ക്ഷോഭം അനുഭവപ്പെടുന്ന പ്രദേശം കൂടിയാണ് ഇവിടം. ഇവിടെ താമസമുള്ള വീടുകളിലേക്കും തിരമാല അടിച്ചു കയറുന്നുണ്ട്. അടിയന്തരമായി പുലിമൂട്ട് നിര്‍മ്മിച്ച് പ്രദേശവാസികളുടെ ആശങ്ക അകറ്റണം എന്നാണ് നാട്ടുകാരുടെ അപേക്ഷ.*

ADVERTISEMENT
Malaya Image 1

Post 3 Image