27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂളിലെ 2024 – 2025 അധ്യയന വര്‍ഷത്തെ കലോത്സവത്തിന് തുടക്കമായി

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂളിലെ 2024 – 2025 അധ്യയന വര്‍ഷത്തെ കലോത്സവത്തിന് തുടക്കമായി

64

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂളിലെ 2024 – 2025 അധ്യയന വര്‍ഷത്തെ കലോത്സവത്തിന് തുടക്കമായി. പ്രശസ്ത ഗസല്‍ ഗായികയും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ നിസ അസീസി ഗസല്‍ ഗാനങ്ങള്‍ ആലപിച്ച് ചടങ്ങ് ഉത്ഘാടനം ചെയ്തു. സ്‌കൂള്‍ ഡയറക്ടര്‍ ഡോക്ടര്‍ നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഷൈനി ഹംസ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍ നജീബ് മുഹമ്മദ് ചടങ്ങില്‍ മുഖ്യാതിഥിയായ നിസ അസീസിക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു. സ്‌കൂള്‍ ലീഡര്‍ റന അന്‍വര്‍ സ്വാഗതവും സെക്ഷന്‍ ലീഡര്‍ നയീമ ഖത്തൂണ്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ വിഭാഗം ജൂനിയര്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!