കടലാക്രമണം തടയാന്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് മാര്‍ച്ച് നടത്തി

57

കടപ്പുറം പഞ്ചായത്തിലെ കടലാക്രമണം തടയാന്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ്സിലേക്ക് മാര്‍ച്ച് നടത്തി. ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായ പഠനം നടത്തി കടലോരം സംരക്ഷിക്കണമെന്നും ടെട്രാപോഡ് പോലെയുള്ള ആധുനിക സംവിധാന രീതി കടപ്പുറം പഞ്ചായത്തില്‍ കൊണ്ടുവരണമെന്നും ചന്ദ്രമോഹന്‍ ആവശ്യപ്പെട്ടു. കടപ്പുറം വില്ലേജ് ഓഫീസില്‍ പരാതി പറയാന്‍ ചെന്നാല്‍ ആരും ഇല്ലാത്ത അവസ്ഥയാണന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് നളിനാക്ഷന്‍ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. മാര്‍ച്ചില്‍ ഡിസിസി സെക്രട്ടറി കെ.ഡി. വീരമണി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത്, യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വീനര്‍ കെ.വി.ഷാനവാസ്, സി.മുഷ്താഖലി, പി.എ. നാസര്‍, പി.കെ.നിഹാദ്, അബ്ദുല്‍ റസാഖ്, സജീവ് കൊപ്പര എന്നിവര്‍ സംസാരിച്ചു.