എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

40

എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ അധ്യക്ഷനായി. വടക്കാഞ്ചേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ജി സുജിത്ത് മുഖ്യാതിഥിയായി. പഴയ കാല കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, സെമിനാര്‍, കര്‍ഷക സഭ, വിപണന മേള എന്നിവയും ഉണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പ രാധാകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കൊടുമ്പില്‍ മുരളി, സുമന സുഗതന്‍, ഷീജ സുരേഷ് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.