പ്രകൃതി സംരക്ഷണ സംഘവും മരത്തംകോട് ഗവ. ഹൈസ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നടന്നു

98

പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കമ്മിറ്റിയും മരത്തംകോട് ഗവ. ഹൈ്‌സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടു നില്‍ക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം കുന്നംകുളം സബ് ഇന്‍സ്പക്ടര്‍ കെ.എ ജോസ് നിര്‍വഹിച്ചു. സംഘടനയുടെ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് ഡയറക്ടര്‍ ഡോ. ജോണ്‍സണ്‍ ആളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ മണി മുഖ്യാഥിതിയായി.
സംഘടനയുടെ സംസ്ഥാന സെക്രട്ടറി എന്‍.ഷാജി തോമസ്, സ്‌കൂള്‍ പ്രധാനാദ്ധ്യാപിക കെ.കെ രശ്മി, ജില്ലാ കോഡിനേറ്റര്‍ സജി മാത്യു, സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ബീനാ ദിനേശ്, ജില്ല ട്രഷറര്‍ ശങ്കരനാരായണന്‍, സ്‌കൂള്‍ അദ്ധ്യപകന്‍ ടോജന്‍ ജോബ്, ഡെന്നിസ് മങ്ങാട്, സംഘം പഞ്ചായത്ത് മീഡിയ കോഡിനേറ്റര്‍ റോബിന്‍ റാഫേല്‍ അന്തിക്കാട്, ജില്ല പ്രസിഡന്റ് എന്‍.എ വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ വൃക്ഷ തൈകളുടെ കൈമാറ്റം ജില്ല സെക്രട്ടറി മിഷ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.