കൊടിക്കാലുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

96

തയ്യൂര്‍ മേഖലയില്‍ സ്ഥാപിച്ച കൊടിക്കാലുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം പ്രസിഡന്റ് വിവേക് എം.ജി. ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാര്‍ തയ്യൂര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മറഡോണ പീറ്റര്‍, മണ്ഡലം സെക്രട്ടറിയും തയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ അക്ബര്‍ പഴവൂര്‍, തയ്യൂര്‍ മേഖല പ്രസിഡന്റ് നിതീഷ്, ഫ്രാന്റോ ഫ്രാന്‍സിസ്, അലോഷി, കബീര്‍ , തയ്യൂര്‍ മേഖല യൂണിറ്റ് സെക്രട്ടറി അതുല്‍ എന്നിവര്‍ നേതൃത്വം നല്‍കി. നാട്ടിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ സിപിഎം നേതൃത്വത്തിലാണ് കൊടിക്കാലുകളും മറ്റും നശിപ്പിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു.