ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുഗമവുമായ ക്ഷേത്രദര്‍ശനം ഒരുക്കുന്നതിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശന സംവിധാനം ആരംഭിച്ചു. രാവിലെ ഏഴു മുതലാണ് വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചത്. രാവിലെ ആറരയോടെ കിഴക്കേനടയിലെ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു.ഓരോ മണിക്കൂറിലും 300 ഭക്തര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ മാസത്തേക്കുള്ളത് ഇതിനകം തന്നെ പൂര്‍ത്തിയായതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. അടുത്ത മാസത്തേക്കുള്ള ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തെത്തുന്ന ഭക്തര്‍ക്കായി പ്രത്യേക വരി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് രസീതിയും ആധാര്‍ കാര്‍ഡും സഹിതം ദര്‍ശന സമയത്തിന് കുറഞ്ഞത് അര മണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. കിഴക്കേനടയിലെ നിലവിലെ വരിയുടെ വടക്കേ അറ്റത്താണ് വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിനുള്ള പ്രത്യേക പ്രവേശനവരി ഒരുക്കിയിരിക്കുന്നത്.ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചവരെ ഓരോ മണിക്കൂറിലും, വൈകിട്ട് 4 മുതല്‍ 5 വരെ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ലഭ്യമാകും. ഭക്തരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും ദര്‍ശനം കൂടുതല്‍ ക്രമബദ്ധമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പിലാക്കിയത്.



