മുണ്ടത്തിക്കോട് അരവൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ വിഷു വേല ആഘോഷങ്ങള്‍ക്ക് പെരിഞ്ഞനം ആലിംഗലമ്മയുടെ വീരനാട്യത്തോടെ തുടക്കമായി. വൈകീട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്ക് നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഗ്രാമവാസികളുടെ നൃത്തസന്ധ്യയാണ്. ചൊവ്വാഴ്ച വൈകുന്നേരം വെള്ളിത്തിരുത്തി ഉണ്ണി നായരും സംഘവും നയിക്കുന്ന ആല്‍ത്തറ മേളം അരങ്ങേറും. അരവൂര്‍ സെന്ററില്‍ നിന്നും ഡോമിനേറ്റേഴ്‌സ് ഒരുക്കുന്ന കലാവിരുന്ന് 10 ന് ക്ഷേത്ര നടയില്‍ സമാപിക്കും. 15 ന് ബുധനാഴ്ചയാണ് വിഷുവേല. പഞ്ചവാദ്യത്തിന് കോങ്ങാട് മധു, കൈയിലിയാട് മണികണ്ഠന്‍, മച്ചാട് മണികണ്ഠന്‍, മുണ്ടത്തിക്കോട് സന്തോഷ്, തുറവൂര്‍ രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കും. കൊമ്പന്‍ ഒല്ലൂക്കര ജയറാം തിടമ്പേറ്റും. കലാമണ്ഡലം വിവേകാണ് മേള പ്രമാണി. വൈകീട്ട് കൊച്ചിന്‍ കലാഭവന്റെ ഗാനമേള യോടെ വിഷുവേലയ്ക്ക് സമാപനമാകും. പ്രസിഡന്റ് മഹേഷ് കിഴുവീട്ടില്‍, സെക്രട്ടറി ഷിനൂപ് മുളക്കല്‍, ട്രഷറര്‍ രാജേന്ദ്രന്‍ കുഴിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.



