വഖ്ഫ് സ്വത്തുക്കല്‍ ആര്‍ എസ് എസിന് അടിയറവ് വെക്കില്ല,, ഭരണ ഘടന വിരുദ്ധ നിയമം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എസ് ഡി പി ഐ വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഖ്ഫ് സംരക്ഷണ സമ്മേളനം നടത്തി. വടക്കേക്കാട് മുക്കിലപ്പീടിക സെന്ററില്‍ വെച്ച് നടത്തിയ പരിപാടി എസ് ഡി പി ഐ ജില്ല പ്രസിഡന്റ് അബ്ദുല്‍ നാസര്‍ പരൂര്‍ ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ ഷാജി മേപ്പാട്ട് അധ്യക്ഷത വഹിച്ചു. അഫ്‌സല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഷെഫീദ് എസ് ഡി പി ഐ തൃശ്ശൂര്‍ ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ അഷറഫ്, മണ്ഡലം പ്രസിഡന്റ് പി ആര്‍ ഷെക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. എസ് ഡി പി ഐ വടക്കേക്കാട് സെക്രട്ടറി നവാസ് സ്വാഗതവും ബഷീര്‍ പറയങ്ങാട് നന്ദിയും പറഞ്ഞു.