പോര്‍ക്കുളം തിരുത്തിക്കാട് ബണ്ടില്‍ നിന്ന് ഒലിച്ചിറങ്ങുന്നത് മലിനജലം. ബണ്ടിലെ ചോര്‍ച്ച മൂലം തോട്ടിലേക്ക് ഒഴുകുന്ന വെള്ളമാണ് കറുത്ത നിറത്തിലുള്ളത്. ബണ്ടിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതാണ് പ്രശ്‌നമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാനും കൃഷിക്ക് വെള്ളം ശേഖരിക്കാനുമാണ് ബണ്ടിലേക്ക് വെള്ളം പമ്പ് ചെയ്ത് നിറക്കുന്നത്. എന്നാല്‍ വെള്ളം കെട്ടി കിടക്കുന്ന പാടശേഖരങ്ങളിലേക്ക് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നതോടെ വെള്ളം മലിനമാകുകയാണ്. ബണ്ടില്‍ വെളളം കെട്ടി നില്‍ക്കുന്ന പല ഭാഗങ്ങളിലും പാടകെട്ടിയ പോലെയാണ് ഉള്ളത്. ബണ്ടിലേക്ക് മാലിന്യങ്ങള്‍ എത്തുന്നത് തടയണമെന്ന കര്‍ഷകരുടെയും നാട്ടുകാരുടെയും ആവശ്യങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്.