24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Chavakkad ചാവക്കാട് നഗരം സാധാരണ നിലയിലേക്ക് ; വെള്ളക്കെട്ട് പൂർണമായി ഇറങ്ങി

ചാവക്കാട് നഗരം സാധാരണ നിലയിലേക്ക് ; വെള്ളക്കെട്ട് പൂർണമായി ഇറങ്ങി

കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ പൂര്‍ണമായും വെള്ളക്കെട്ടിലമര്‍ന്ന ചാവക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളം പൂര്‍ണമായി ഇറങ്ങി. ഇന്നലെ രാത്രിയോടെ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് നഗരത്തിലെ വെള്ളക്കെട്ടൊഴിഞ്ഞതും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതും.ഇന്നലെ രാവിലെ ആരംഭിച്ച കനത്ത മഴയിലാണ് ചാവക്കാട് നഗരവും സമീപ പ്രദേശങ്ങളും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായത്. പഞ്ചാരമുക്ക്, ഏനമാവ് റോഡ്, ഗുരുവായൂര്‍-കുന്നംകുളം റോഡ്, ദേശീയപാത സര്‍വീസ് റോഡ് എന്നിവടങ്ങളില്‍ പലയിടത്തും വെള്ളം കയറി വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരുന്നു.വെള്ളക്കെട്ട് രൂക്ഷമായതോടെ മേഖലയിലെ ഗതാഗതവും ദൈനംദിന ജീവിതവും തടസ്സപ്പെട്ടു. പ്രദേശത്തെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. എന്നാല്‍ രാത്രിയോടെ മഴ ശമിച്ചതോടെ വെള്ളം ഒഴുകിപ്പോയി, നിലവില്‍ നഗരത്തിലെ ഗതാഗതവും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!