പെരുന്തുരുത്തി പുളിക്കക്കടവ് പാലത്തില്‍ വീണ്ടും വെള്ളം കയറി

തൃശൂര്‍ – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പഴഞ്ഞി പെരുന്തുരുത്തി പുളിക്കക്കടവ് പാലത്തില്‍ വീണ്ടും വെള്ളം കയറി. ചെറിയ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ ഈ വഴി സഞ്ചരിക്കാന്‍ കഴിയില്ല. മഴ ശക്തമായാല്‍ വെള്ളക്കെട്ട് മൂലം ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പഴഞ്ഞിയില്‍ നിന്ന് ഒതുളൂര്‍, പാവിട്ടപ്പുറം വഴി ചങ്ങരംകുളത്തേക്ക് പോകാവുന്ന എളുപ്പവഴിയായതിനാല്‍ ഒട്ടേറേ വാഹനങ്ങള്‍ ഈ വഴി സഞ്ചരിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച പാലത്തില്‍ എല്ലാ വര്‍ഷവും വെള്ളം കയറി ഗതാഗതം തടസപ്പെടുന്നത് പതിവാണ്. റോഡും പാലവും ഉയര്‍ത്തി നിര്‍മിച്ച് ഗതാഗത തടസം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT