പുന്നയൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ ടി.വി.മുജീബ്‌റഹ്‌മാന്റെ നേതൃത്വത്തിലിറക്കിയ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടത്തി.
പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വനാഥന്‍ മാസ്റ്റര്‍, കൃഷി ഓഫീസര്‍ ഗംഗാദത്തന്‍, പഞ്ചായത്ത് മെമ്പര്‍ സലീന നാസര്‍, സി.ഡി.എസ് മെമ്പര്‍ ജനിത, കെ.സി.ഷക്കീര്‍ ഹംസക്കുട്ടി, ആശാവര്‍ക്കര്‍ ഹസീന നാസര്‍, മൊയ്‌നു, അഞ്ചിങ്ങല്‍ കാസിം, കെ.എം.അഫ്‌സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് മുജീബ് ഈ സീസണില്‍ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നത്.