കോതമംഗലം തീര്‍ത്ഥാടന വിളംബര ഘോഷയാത്രയ്ക്ക് ചാലിശ്ശേരിയില്‍ സ്വീകരണം നല്‍കും

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ കോതമംഗലം തീര്‍ത്ഥാടന വിളംബര ഘോഷയാത്രയ്ക്ക് ഞായറാഴ്ച സ്വീകരണം നല്‍കും. കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 339 മത് ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി തലശേരി മുതല്‍ കോതമംഗലം വരെയാണ തീര്‍ത്ഥാടന വാഹന വിളംബര ഘോഷയാത്ര നടത്തുന്നത്. ഞായറാഴ്ച രാവിലെ പത്തിന് തലശ്ശേരി കടപ്പുറം മോര്‍ ബസേലിയോസ് നഗറില്‍ കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിളംബര ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച ചാലിശേരി യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേരും.

ADVERTISEMENT
Malaya Image 1

Post 3 Image