വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ആരാധനാലയ നിയമ സംരക്ഷണ സംഗമം വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചനൂര്‍ സെന്ററില്‍ നടത്തി. പാര്‍ട്ടി മണ്ഡലം ട്രഷറര്‍ ഒ.കെ റഹിം ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എച്ച് റസാഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി ജഫീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രതിനിധി ആരിഫ ബാബു മുഖ്യാതിഥിയായി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അസ്ലം സ്വാഗതവും പി എച്ച് അഷ്‌റഫ് നന്ദിയും പറഞ്ഞു.
Home Bureaus Punnayurkulam ആരാധനാലയ നിയമ സംരക്ഷണ സംഗമം വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചനൂര്‍ സെന്ററില്‍ നടത്തി