കനത്ത മഴയില്‍ കാട്ടകാമ്പാല്‍ പലാട്ടുമുറി വടക്കേതലയ്ക്കല്‍ ശലമോന്റെ വീട്ടുകിണര്‍ ഇടിഞ്ഞു താഴ്ന്നു. ഞായര്‍ രാവിലെയാണ് സംഭവം. ആള്‍മറയും മോട്ടോറും മറ്റും മണ്ണിനടിയിലായി. കിണറിലെ വെള്ളവും അപ്രത്യക്ഷമായി. പഞ്ചായത്തധികൃതരും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം പോര്‍ക്കുളത്തും വീട്ടുകിണര്‍ ഇടിഞ്ഞു താഴ്ന്നിരുന്നു.