യുവാവിന് ഉപജീവനത്തിനായി കടയും വാഹനവും നല്‍കി രാഷ്ട്ര സാരഥി വാട്‌സാപ്പ് കൂട്ടായ്മ

പ്രമേഹരോഗം മൂര്‍ച്ചിച്ച് കാല്‍ വിരലുകള്‍ മുറിച്ചു മാറ്റപ്പെട്ട യുവാവിനും കുടുംബത്തിനും ഉപജീവനത്തിനായി കടയും, വാഹനവും നല്‍കി രാഷ്ട്ര സാരഥി വാട്‌സാപ്പ് കൂട്ടായ്മ. ബി.എം.എസ് ചുമട്ടുതൊഴിലാളി ആയിരുന്ന കൊച്ചനൂര്‍ സ്വദേശിയായ മണികണ്ഠനു വേണ്ടിയാണ് സഹായം ഒരുക്കിയത്. പൂജാസാമഗ്രികള്‍ വില്‍ക്കുന്ന കടയാണ് സജ്ജീകരിച്ചത്. കടയുടെ ഉദ്ഘാടനം കപ്ലിയങ്ങാട്ട് ക്ഷേത്ര ഭാരവാഹികളായ പ്രമോദ് കിളിയംപറമ്പില്‍, ധനേഷ് താമരശ്ശേരി, അയ്യപ്പന്‍കാവ് ക്ഷേത്രം ഭാരവാഹികളായ മോഹന്‍ പൊലിയേടത്ത്, ബിനീഷ് താണിശ്ശേരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.