മഴ ഒഴിഞ്ഞപ്പോള്‍ ചെളി മാറി പൊടിയായി

മഴ ഒഴിഞ്ഞപ്പോള്‍ ചെളി മാറി പൊടിയായി, കുന്നംകുളം – അക്കിക്കാവ് റോഡിലാണ് പൊടിയില്‍ പൊറുതിമുട്ടി യാത്രക്കാര്‍ സഞ്ചരിക്കുന്നത്. വലിയ വാഹനങ്ങളും അമിത വേഗതയില്‍ സ്വകാര്യ ബസുകളും പോകുമ്പോള്‍ ഉയരുന്ന പൊടി കാരണം ഇരുചക്ര യാത്രക്കാരാണ് കൂടുതല്‍ വിഷമിക്കുന്നത്. സമീപത്തെ കടകളിലും വീടിന്
മുന്‍വശത്തും ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയായതായി ഇവര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ റോഡ് നവീകരണം മഴ കാരണം മന്ദഗതിയിലായതാണ് യാത്രക്കാര്‍ക്ക് വിനയായത്. പൊടി ഉയരാതിരിക്കാന്‍ റോഡ് നനക്കണമെന്ന ജനങ്ങളുടെ ആവശ്യം ആരും ചെവി കൊള്ളുന്നുമില്ല.

 

ADVERTISEMENT