കര്‍ഷകര്‍ക്ക് ഭീഷണിയായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കടങ്ങോട് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 5 കിഴക്കുമുറിയില്‍ കര്‍ഷകര്‍ക്ക് ഭീഷണിയായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.  ഗ്രാമ പഞ്ചായത്തില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ അനുമതിയും തോക്കിന് ലൈസന്‍സുമുള്ള അലക്‌സ് പാലക്കലാണ് പന്നിയെ വെടിവെച്ചത്. കര്‍ഷക സംഘം കടങ്ങോട് മേഖല സെക്രട്ടറി സി.എച്ച് ലാഷ്, ജോബി ജോണി ചൊവ്വൂര്‍, കര്‍ഷകരായ ഊറ്റുകുഴിയില്‍ വിജയന്‍, വിവേക്, ബൈജു കരിപ്പോട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ 90 കിലോ തൂക്കം വരുന്ന പന്നിയെ ഭക്ഷ്യയോഗ്യമല്ലാതെയാക്കി കുഴിച്ചുമൂടി.

ADVERTISEMENT