കാട്ടുപന്നികള്‍ വാഴകൃഷി നശിപ്പിച്ചു

കടങ്ങോട് പഞ്ചായത്തില്‍ കാട്ട് പന്നികളുടെ ശല്യം രൂക്ഷം. കടങ്ങോട് തെക്കുമുറിയില്‍ കൂട്ടമായെത്തിയ കാട്ടുപന്നികള്‍ വാഴകൃഷി നശിപ്പിച്ചു. വലിയവളപ്പില്‍ സജിയുടെ തോട്ടത്തിലെ നൂറോളം വാഴകളാണ്  പന്നികള്‍  നശിപ്പിച്ചത്. തോട്ടത്തിലെ മറ്റു വിളകളും നശിപ്പിച്ചിട്ടുണ്ട്. കാട്ടുപന്നികളുടെ ആക്രമണത്തില്‍ പഞ്ചായത്തിലെ കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. പല പ്രദേശങ്ങളിലും വന്‍തോതിലാണ് കൃഷി നശിപ്പിക്കുന്നത്. പാടശേഖരങ്ങളിലിറങ്ങുന്ന പന്നിക്കൂട്ടം നെല്‍ കൃഷിയും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. പഞ്ചായത്തും കൃഷിഭവനും വനം വകുപ്പും പന്നിശല്യം തടയാന്‍ കാര്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT