കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. എരുമപ്പെട്ടി കരിയന്നൂരില്‍ കഴിഞ്ഞ ദിവസങ്ങളിലായി 750 ലധികം നേന്ത്രവാഴ തൈകളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. സുരേഷ്, വിജയന്‍, അബ്ദുള്‍ റഹ്‌മാന്‍, നാരായണന്‍ നായര്‍, ആശോകന്‍, അനന്തന്‍, വേലായുധന്‍, ദിനേശ് എന്നിവരുടെ നേന്ത്രവാഴകളാണ് നശിപ്പിച്ചിട്ടുള്ളത്. ഒരു മാസം മുതല്‍ കുലക്കാറായ വാഴകള്‍ വരെ വിവിധ പ്രായത്തിലുള്ള വാഴതൈകളാണ് നശിപ്പിച്ചിട്ടുള്ളത്. തണ്ട് കുത്തിമറിച്ച് കിഴങ്ങിന്റെ ഭാഗത്തെ ദ്രാവകം കുടിക്കുന്നതാണ് കാട്ടുപന്നികളുടെ രീതി. കുത്തി മറിച്ചിടാന്‍ ശ്രമം നടത്തിയ വാഴകളും പിന്നീട് നശിക്കുന്നതും വലിയ നഷ്ടം ഉണ്ടാക്കും.



