30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Kechery പെലക്കാട്ട്പയ്യൂര്‍ -പയ്യൂര്‍ക്കാവ് മേഖലയില്‍ ജനങ്ങളുടെ ജീവനു ഭീഷണിയായി കാട്ടുപന്നികള്‍

പെലക്കാട്ട്പയ്യൂര്‍ -പയ്യൂര്‍ക്കാവ് മേഖലയില്‍ ജനങ്ങളുടെ ജീവനു ഭീഷണിയായി കാട്ടുപന്നികള്‍

136

പെലക്കാട്ട്പയ്യൂര്‍ -പയ്യൂര്‍ക്കാവ് മേഖലയില്‍ ഭീതി പരത്തി കാട്ടുപന്നികള്‍. വൈകുന്നേരങ്ങളില്‍ ഇരുട്ടു പരന്നാല്‍ പന്നികള്‍ കൂട്ടത്തോടെ റോഡില്‍ ഇറങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്. ജനങ്ങളുടെ ജീവനു ഭീഷണിയായി മാറിയ സാഹചര്യമാണ് നിലവില്‍ മേഖലയിലുള്ളത്.ചൂണ്ടല്‍ പഞ്ചായത്തിലെ 19, 20 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മേഖലയിലെ ജനങ്ങള്‍ ഭയചകിതരായാണ് രാത്രികാലങ്ങളില്‍ വീടിന് പുറത്തിറങ്ങുന്നത്. കാല്‍ നടയാത്രികരും വാഹനങ്ങളില്‍ പോകുന്നവരും സഞ്ചരിക്കുന്ന റോഡിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് പന്നിക്കുട്ടത്തെ കണ്ടത്. പന്നികളെ വെടി വെച്ച് കൊല്ലുന്ന പ്രവര്‍ത്തി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കാറുണ്ടെങ്കിലും മേഖലയിലെ കാട്ടുപന്നി ശല്യത്തിനെതിര പ്ലായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

 

 

ADVERTISEMENT
error: Content is protected !!