ആര്‍ത്താറ്റ് കുറുക്കന്‍പാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ മൂന്നു വയസ്സുകാരനുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ കാര്‍ ഡ്രൈവറുടെ ലുക്ക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് കുന്നംകുളം പോലീസ്. ആര്‍ത്താറ്റ് അയ്യന്‍കുളങ്ങര വീട്ടില്‍ 31 വയസ്സുള്ള ബെന്‍’ന് എതിരെയാണ് കുന്നംകുളം പോലീസ് ലുക്ക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നല്‍കി. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍ എമില്‍ ഐബക് എന്നിവരാണ് മരിച്ചത്.



