കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടെത്തി

wild boar found dead 

കടങ്ങോട് പാടശേഖരത്തില്‍ കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടെത്തി. സ്വാമിപ്പടി- പാറപ്പുറം പാടശേഖരത്തിലെ കിണറ്റിലാണ് പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നെല്‍വയലിലിറങ്ങിയ പന്നികളെ തുരത്താന്‍ കര്‍ഷകര്‍ പടക്കം പൊട്ടിച്ചിരുന്നു. ഭയന്നോടി കിണറ്റില്‍ വീണതാകാമെന്നാണ് കരുതുന്നത്. വനപാലകരുടെ നിര്‍ദേശപ്രകാരം വാച്ചറും ആര്‍.ആര്‍.ടി. അംഗവുമായ ബൈജു കടങ്ങോട്, പൊതുപ്രവര്‍ത്തകനായ രമേഷ് എന്നിവര്‍ ചേര്‍ന്ന് പന്നികളെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് സംസ്‌ക്കരിച്ചു.

content summary ; wild boar found dead

ADVERTISEMENT