എരുമപ്പെട്ടി കുന്നത്തേരിയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ വാനിന്റെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കണ്ടെത്തി. വട്ടേക്കാട് ചേറ്റുവപ്പാടം സ്വദേശി കൊടിക്കരിമ്പില്‍ വീട്ടില്‍ സാലിയുടെ ഉടമസ്ഥതയിലുള്ള ട്രാവലര്‍ വാനിന്റെ മുന്‍വശത്തെ ചില്ലാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. സാലിയുടെ കുടുംബം മൂന്നാറില്‍ പോയി എരുമപ്പെട്ടിയിലെ ഭാര്യവീട്ടില്‍ തിരിച്ചെത്തിയ ശേഷം വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവാവ് വാഹനത്തിനടുത്തെത്തി ചില്ല് തകര്‍ക്കുന്ന ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ADVERTISEMENT