കടല്‍ക്ഷോഭത്തില്‍ കാറ്റാടി മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

91

രൂക്ഷമായ കടല്‍ ക്ഷോഭത്തില്‍ കാറ്റാടി മരം വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. പാപ്പാളി വടക്കവായില്‍ സലീമിന്റെ ഭാര്യ ഫാത്തിമക്കാണ് പരിക്കേറ്റത്. തലയിലും കഴുത്തിലും നട്ടെല്ലിലും സാരമായി പരിക്കുള്ള ഇവര്‍ തൃശൂര്‍ ദയ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പാപ്പാളി റിസോര്‍ട്ടിനു സമീപമാണ് സംഭവം. കടലോരത്ത് കടലെടുക്കാറായി നിന്ന തെങ്ങില്‍ നിന്നു തോട്ടി ഉപയോഗിച്ച് നാളികേരമിടാനുള്ള ശ്രമത്തിനിടെയാണ് സമീപത്തെ കാറ്റാടി മരം കടപുഴകി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.