നെല്‍വയല്‍ തരംമാറ്റി നികത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം

124

എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട കാര്‍ത്തിക പാടശേഖരത്തിലുള്‍പ്പെട്ട സ്വകാര്യ വ്യക്തിയുടെ നെല്‍വയല്‍ തരംമാറ്റി നികത്തുവാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം. കോണ്‍ക്രീറ്റ് തൂണില്‍ കമ്പിവേലി കെട്ടിയും, നെല്‍വയലിന് ചുറ്റും ശീമകൊന്ന മരം നട്ട് രൂപമാറ്റം നടത്തുവാനുമാണ് ശ്രമം നടത്തുന്നത്. ഇതിനെതിരെ പാടശേഖരസമിതിയും നാട്ടുകാരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പാടശേഖര സമിതി പ്രസിഡന്റ് പി. മനോഹരന്‍, സെക്രട്ടറി കെ.കെ.ഗിരീഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ബിന്ദു ഗിരീഷ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.