കുറുക്കന്‍പാറയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണു

154

ശക്തമായ മഴയില്‍ കുന്നംകുളം കുറുക്കന്‍പാറയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണു. കുറുക്കന്‍പാറ സ്വദേശി കുറുക്കന്‍പാറ വീട്ടില്‍ ഷൈജുവിന്റെ വീടിന്റെ ചുമരാണ് ഇടിഞ്ഞു വീണത്. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് ആദ്യം ചുമരുകള്‍ ഇടിയാന്‍ തുടങ്ങിയത്. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെ ചുമരിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞുവീണു. മണ്ണും കല്ലും ഉപയോഗിച്ച് നിര്‍മ്മിച്ച ചുമരാണ് ഇടിഞ്ഞു വീണത്. അപകട സമയത്ത് വീട്ടില്‍ ഷൈജുവും ഭാര്യയും മക്കളും ഉണ്ടായിരുന്നു. ചുമര്‍ ഇടിഞ്ഞു വീഴുന്നത് കണ്ടതോടെ ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.