ജില്ലാ പഞ്ചായത്ത് കേരളോത്സവത്തില്‍ വട്ടപ്പാട്ട് മത്സരത്തില്‍ പുന്നയൂര്‍ക്കുളം യൂത്ത് വിംഗ് ചാരിറ്റബള്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കലാപ്രതിഭകള്‍ രണ്ടാം സ്ഥാനം നേടി. ചാവക്കാട് ബ്ലോക്കിനെ പ്രതിനിധികരിച്ചാണ് പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ യൂത്ത് വിംഗ് ചാരിറ്റബിള്‍&സ്‌പോര്‍ട്‌സ് ക്ലബ് വട്ടപ്പാട്ടില്‍ ജില്ല പഞ്ചായത്ത് കേരളോത്സവത്തില്‍ പങ്കെടുത്തത്. ഹാദി ഹസ്സന്‍ ആയിരുന്നു ടീം ക്യാപ്റ്റന്‍. പഞ്ചായത്ത് ബ്ലോക്ക് തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് ജില്ലാ കേരളോത്സവത്തിലേക്ക് യോഗ്യത നേടിയത്. ടീം അംഗങ്ങള്‍ക്ക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
Home Bureaus Punnayurkulam ജില്ലാതല കേരളോത്സവം വട്ടപ്പാട്ടില്‍ പുന്നയൂര്‍ക്കുളം യൂത്ത് വിംഗ് ക്ലബിന് രണ്ടാം സ്ഥാനം