ശില്‍പശാല സംഘടിപ്പിച്ചു

വേലൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാര്‍ത്ഥികള്‍ക്കായി വരക്കൂട്ടം ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്തിലെ 6 സ്‌കൂളിലെ കുട്ടികള്‍ക്കായാണ് ഗ്രാമപഞ്ചായത്ത് ഹാളില്‍ 3 ദിവസത്തെ ‘വരക്കൂട്ടം ‘ ശില്പശാല സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ജമീല രാജീവ്, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്യന്‍, സൂര്യന്‍, നന്ദന എന്നിവര്‍ ക്യാമ്പ് നയിക്കും.

ADVERTISEMENT