ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ച് ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രവും വടക്കേക്കാട് പഞ്ചായതും കൊച്ചന്നൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളും സംയുക്തമായി ലോക ജനസംഖ്യാ ദിനം ആചരിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം കെ നബീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി എഫ് എച്ച് സി സൂപ്രണ്ട് ഡോക്ടര്‍ പ്രഭ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ജി അശോകന്‍ എന്നിവര്‍ ദിനാചാരണ സന്ദേശവും, ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യവും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. പിടിഎ പ്രസിഡന്റ് അബ്ദുള്‍ റഹിം, ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ഇന്‍ചാര്‍ജ് പുഷ്പാഞ്ജലി, എന്നിവര്‍ ആശംസ അറിയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത സ്വാഗതവും സീനിയര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചര്‍ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സുജിത്ത്, എം എല്‍ എസ് പി സുരഭി എന്നിവരുടെ ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.