26 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kunnamkulam ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ യോഗദിനം ആചരിച്ചു

ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ യോഗദിനം ആചരിച്ചു

32

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ യോഗദിനം ആചരിച്ചു. യോഗയുടെ പ്രാധാന്യം,ഇന്നത്തെ സമൂഹത്തില്‍, യോഗയുടെ പ്രസക്തി.എന്നിവയെ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന് യോഗ എന്നതാണ് ഈ വര്‍ഷത്തെ യോഗാദിന പ്രമേയം. വിദ്യാര്‍ത്ഥികള്‍ വിവിധ യോഗാസനങ്ങള്‍ അവതരിപ്പിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സ്‌കറിയ ഒ ഐ സി, വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി ,യോഗാ ഇന്‍സ്‌ട്രെക്ടര്‍ സുജിന സുകുമാരന്‍ അധ്യാപകരായ ബി .ജയന്തി , ബെനിറ്റ ചാര്‍ലി എന്നിവര്‍ ദിനാചരണത്തിന് നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!