ഓണാഘോഷങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി എക്‌സൈസ് സര്‍ക്കിളിന് കീഴില്‍ ലഹരിവസ്തുക്കളുടെ ഉല്‍പാദനവും വില്പനയും തടയുന്നതിനായി വിവിധ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ തീരുമാനം. കുന്നംകുളം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ കുന്നംകുളം എംഎല്‍എ എസി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.വിവിധ മേഖലകളില്‍ പോലീസ് എക്‌സൈസ് തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തും. ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും വ്യാപകമായ സ്ഥലങ്ങളില്‍ മുഴുവന്‍ സമയ നിരീക്ഷണവും രാത്രികാല പരിശോധനയും ശക്തമാക്കും. വടക്കാഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് യോഗം നടന്നത്. യോഗത്തില്‍ കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, നഗരസഭാ സെക്രട്ടറി കെ.ബി വിശ്വനാഥന്‍, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ.വി മണികണ്ഠന്‍, വടക്കാഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍, കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍, കുന്നംകുളം അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോളി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വടക്കാഞ്ചേരി എക്‌സൈസ് സര്‍ക്കിളിന് കീഴില്‍ ലഹരിവസ്തുക്കളുടെ ഉല്‍പാദനവും വില്പനയും തടയുന്നതിനായി വിവിധ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ തീരുമാനം
ADVERTISEMENT