മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പുന്നയൂര്‍ക്കുളത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറയില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഡിസിസി ജനറല്‍ സെക്രട്ടറി എ.എം. അലാവുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു.
നേതാക്കളായ അബൂബക്കര്‍ കുന്നക്കാടന്‍, കമറുദ്ധീന്‍ ഷാ, രാംദാസ്, പി.രാജന്‍, എന്‍.ആര്‍.ഗഫൂര്‍, ടിപ്പു ആറ്റുപ്പുറം, സലീല്‍ അറക്കല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.കുന്നത്തൂര്‍ പാര്‍ട്ടി ഓഫീസിന്റെ മുന്‍പില്‍ നിന്നും ആരംഭിച്ച പ്രകടനം ആല്‍ത്തറ സെന്റര്‍ ചുറ്റി കുന്നത്തൂരില്‍ സമാപിച്ചു. അഷറഫ് മാവിന്‍ച്ചുവട്, ലിയാകത്ത് അലി, ബക്കര്‍, മുഹമ്മദ്കുട്ടി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT