24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Perumpilavu പോര്‍ക്കുളം പഞ്ചായത്തിലെ വനിതകള്‍ക്കായി യോഗാപരിശിലന പദ്ധതിക്കു തുടക്കമായി.

പോര്‍ക്കുളം പഞ്ചായത്തിലെ വനിതകള്‍ക്കായി യോഗാപരിശിലന പദ്ധതിക്കു തുടക്കമായി.

36

പോര്‍ക്കുളം പഞ്ചായത്തിലെ വനിതകള്‍ക്കായി യോഗാപരിശിലന പദ്ധതിക്കു തുടക്കമായി.പഞ്ചായത്തിന്റെ രണ്ടായിരത്തി ഇരുപത്തിയാറ് – ഇരുപത്തിയേഴ് സാമ്പത്തീക വര്‍ഷത്തെ, തനതു ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപയോളം വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളായ പഞ്ചായത്തിലെ നൂറ്റിപ്പത്തിലധികം വരുന്ന വനിതകള്‍ക്ക് ദിവസവം പരിശീലനം നല്‍കുന്നതിനായി ഒരു വനിത ട്രൈനറേയും നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡണ്ട് കെ . എ ജ്യോതിഷ് നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു ഹരീന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി മൈമൂനത്ത്, യോഗാ ട്രൈനര്‍ പ്രവിത പി. ഐ.സി. ഡി എസ് സൂപ്പര്‍ വൈസര്‍ അനിത കെ.എ. മുന്‍ പഞ്ചായത്തു മെമ്പര്‍ കെ ഷൈലജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന യോഗാ പരിശീലനത്തിന് ട്രൈനര്‍ പ്രവിത നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!