നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഗുരുവായൂര്‍ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. മണത്തല ഏറന്‍പുരക്കല്‍ വീട്ടില്‍ സൗരവിനെയാണ് (24) കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. തൃശൂര്‍ ജില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ട്യനാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരം സൗരവിനെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഉത്തരവിട്ടത്. ഗുരുവായൂര്‍ ,ടെമ്പിള്‍ ,പേരാമംഗലം ,ചാവക്കാട്,തൃശൂര്‍ വെസ്റ്റ്, കുന്നംകുളം ,തിരൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, കവര്‍ച്ച, മോഷണം, വഞ്ചന തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് സൗരവ്.